ഫോർട്ടുകൊച്ചി : യുവജനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യം വച്ചു പ്രവർത്തിക്കുന്ന കെസിബിസിയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെസിവൈഎമ്മിന്റെ ധാർമികബോധമുള്ള യുവ ക്രൈസ്തവ നേതൃത്വം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലേക്ക് കടന്നുവരണമെന്ന് കെസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോൺ നെല്ലിക്കുന്നേൽ.
കെസിവൈഎം ഡയറക്ടേഴ്സ് ആൻഡ് ആനിമേറ്റേഴ്സ് മീറ്റ് ‘ആത്മ’തോപ്പുംപടിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി അധ്യക്ഷത വഹിച്ചു. കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. അർഹമായ അവകാശങ്ങൾ നേടിയെടുക്കാൻ യുവജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടർ സിസ്റ്റർ ഡോ. നോർബർട്ട, ജനറൽ സെക്രട്ടറി കാസി പൂപ്പന, ആഗി മരിയ, സാം സണ്ണി, ജോയൽ ജോൺ റോയ്, ധന്യ മോഹൻരാജ്, സെഞ്ചു ജേക്കബ്, പ്രിൻസി പീറ്റർ, ജെൻസൺ ആൽബി തുടങ്ങിയവർ പ്രസംഗിച്ചു.